ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ തലപ്പത്ത് ഉള്ളവര്‍ ആരെന്ന് അന്വേഷിക്കണം: ഷാഫി പറമ്പില്‍

സംസ്ഥാനത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ തലപ്പത്ത് ഉള്ളവര്‍ ആരാണെന്ന് അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായിട്ടുള്ളവരും രാഷ്ട്രീയ ബന്ധമുള്ളവരുമാണ് സിഡബ്ല്യുസി തലപ്പത്ത് ഉള്ളതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കുട്ടികളെ രക്ഷിക്കാനുള്ള ഇടപെടല്‍ നടത്തേണ്ട കമ്മിറ്റിയുടെ തലപ്പത്താണ് ഇത്തരം രാഷ്ട്രീയക്കാരെ നിയമിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് പതിമൂന്നും ഒന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
അഞ്ചുപ്രതികളുണ്ടായിരുന്ന കേസില്‍ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താന്‍ അന്വേഷണസംഘത്തിനായില്ല. രഹസ്യ വിചാരണാവേളയില്‍പ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വര്‍ഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here