Advertisement

ആകാശഗംഗ 2- വിലെ പുതിയ ഗാനമെത്തി

October 28, 2019
Google News 1 minute Read

സിത്താര ആലപിച്ച ആകാശഗംഗ 2- വിലെ ‘തീ തുടികളുയരെ’ എന്ന ഗാനമെത്തി. ദുർമന്ത്രവാദത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ടിന്റെ ദൃശ്യങ്ങൾ. രമ്യാ കൃഷ്ണനാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

ആടുപുലിയാട്ടത്തിന് ശേഷം രമ്യ മലയാളത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തുന്ന സിനിമയാണ് ആകാശഗംഗ 2.

അതേ സമയം, ആകാശഗംഗ 2 ട്രെയിലറിന് യൂട്യൂബിൽ പതിനൊന്ന് ലക്ഷം കാഴ്ചക്കാരായി. ട്രെയിലർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പ്രേക്ഷകരെ ഭീതിയിലാഴ്ത്തിയാണ് ട്രെയിലർ പതിനൊന്ന് ലക്ഷം കാഴ്ചക്കാരെ തികച്ചത്.

ചിത്രത്തിന്റെ ട്രെയിലർ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയാണ് പുറത്തിറക്കിയത്.

Read Also: ‘ജീവനോടെ ചിതയിൽ എരിച്ച ദാസിപ്പെണ്ണിന്റെ കഥ കേട്ടിട്ടില്ലേ?’; ആകാശഗംഗ 2 ട്രെയിലർ പുറത്ത്

നായകവേഷം കൈകാര്യം ചെയ്യുന്നത് വിനയന്റെ മകൻ വിഷ്ണു വിനയ് ആണ്. പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, സാജു കൊടിയൻ, നസീർ സംക്രാന്തി, രമ്യ കൃഷ്ണൻ, പ്രവീണ, തെസ്‌നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ആകാശഗംഗയിലെ നായകൻ റിയാസും ചിത്രത്തിലുണ്ട്.

ആകാശ് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ആകാശഗംഗ 2വിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാൽവിൻ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: ബോബൻ, മേക്കപ്പ്: റോഷൻ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗജനകവും ആയിരിക്കുമെന്നും സംവിധായകൻ വിനയൻ പറഞ്ഞു.

പാട്ടിന്‍റെ വിഡിയോ കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here