വാളയാര്‍ പീഡനക്കേസ്; പൊലീസിന് ഗുരുതര വീഴ്ച പറ്റി: ജസ്റ്റീസ് കെമാല്‍പാഷ

വാളയാര്‍ പീഡനക്കേസില്‍ അട്ടിമറി നടന്നുവെന്നും വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും റിട്ട ജസ്റ്റീസ് കെമാല്‍പാഷ ട്വന്റിഫോറിനോട് പറഞ്ഞു. കേസിലെ വിധിപകര്‍പ്പ് പഠിച്ചശേഷം സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. വാളയാര്‍ വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

കേസില്‍ പൊലീസ് പ്രതികളെ രക്ഷിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പാലക്കാട് എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മന്ത്രി എ കെ ബാലനും സിപിഐഎം നേതാക്കളും ചേര്‍ന്നാണ് പ്രതികളെ കേസില്‍ നിന്ന് രക്ഷിച്ചതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. അതിനിടെ വാളയാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് പൊതുപ്രവര്‍ത്തകന്‍ വിപന്‍ കൃഷ്ണന്‍ പരാതി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top