പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം തടയാൻ 25 ലക്ഷം രൂപ ചെലവിൽ മുതിർന്ന സുപ്രിം കോടതി അഭിഭാഷകനെ കൊണ്ട് വന്ന് സംസ്ഥാന സർക്കാർ.

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലായിരുന്ന രഞ്ജിത്ത് കുമാറാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ സർക്കാരിന് വേണ്ടി ഹാജരാകുക.

Read Also: പെരിയ ഇരട്ടക്കൊലക്കേസ്: കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി

ഇന്നലെയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് 25 ലക്ഷം രൂപ ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഈ കത്തിന് മറുപടിയായി പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് അതേ ദിവസം തന്നെ സർക്കാർ ഇറക്കി. 5 ലക്ഷം കൺസൾട്ടിംഗ് ഫീസടക്കമാണ് 25 ലക്ഷം രൂപ അഡ്വ. രഞ്ജിത്ത് കുമാറിന് നൽകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top