ജയറാമിന്റെ മകൾ മാളവികക്കെതിരെ സദാചാര ആക്രമണം

നടൻ ജയറാമിൻ്റെ മകൾ മാളവികക്കെതിരെ സദാചാര ആക്രമണം. അമ്മ പാർവതിക്കൊപ്പമുള്ള ചിത്രത്തിനു കമൻ്റായാണ് സദാചാര കമൻ്റുകളുമായി മലയാളികൾ രംഗത്തെത്തിയിരിക്കുന്നത്. മാളവികയുടെ വേഷമാണ് സദാചാര കമൻ്റുകൾക്ക് ആധാരം.
പാർവതിക്കൊപ്പം ഇരിക്കുന്ന മാളവികയുടെ ചിത്രമാണ് ആക്രമണം നേരിടുന്നത്. സാരി ഉടുത്തുകൊണ്ടാണ് പാർവതി ചിത്രത്തിലുള്ളത്. മകളാവട്ടെ, മുട്ടിനു മുകളിൽ ഇറക്കമുള്ള ഒരു ഗൗണും അതിനു മേലെ ഒരു ഓവർ കോട്ടും ധരിച്ചിരിക്കുന്നു. മാളവികയുടെ തുട കാണാമെന്നതാണ് കമൻ്റ് ചെയ്യുന്നവരുടെ പ്രധാന പ്രശ്നം. അമ്മയെ കണ്ട് പഠിക്കൂ എന്നും ചിലർ പറയുന്നുണ്ട്. എന്നാൽ, ഇവർക്കൊക്കെ മറുപടിയുമായും ആളുകൾ കമൻ്റ് ചെയ്യുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യം ഓരോരുത്തരുടെ അവകാശമാണെന്നാണ് ഇവർ പറയുന്നത്.
ഇത് ഏകദേശം ഒരു വർഷം പഴക്കമുള്ള ചിത്രമാണ്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കഴിഞ്ഞ സെപ്തംബർ 29നാണ് മാളവിക ഈ ചിത്രം അപ്ലോഡ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ സദാചാര ആക്രമണം ഉണ്ടാവാതിരുന്ന ഈ ചിത്രം ഫേസ്ബുക്കിലെ ഏതോ ഒരു പേജിൽ വന്നപ്പോഴാണ് പലർക്കും പ്രശ്നമുണ്ടാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here