കോഴിക്കോട് ടൂർസ് ആൻഡ് ട്രാവത്സ് സ്ഥാപനത്തിന് തീപിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട് നല്ലളം പൊലീസ് സ്‌റ്റേഷന് സമീപത്തെ ടൂർസ് ആൻഡ് ട്രാവത്സ് സ്ഥാപനത്തിന് തീപിടിച്ച് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.
കണ്ണൻ ട്രാവത്സ് ഉടമയായ നല്ലളം സ്വദേശി സ്വരൂപിനെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരിച്ചത് സ്വരൂപ് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കടയിൽ തീപടരുന്നത് കണ്ട് പ്രദേശവാസികളാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
സ്ഥാപനം ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News