യൂണിവേഴ്‌സിറ്റി കോളജ് കത്തി കുത്ത് കേസ്; പ്രതികളായ ശിവരഞ്ജിത്തും നസീമും ജയിൽ മോചിതരായി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വധശ്രമകേസിലും പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷ കേസ് പ്രതികളുമായ നസീമും ശിവരഞ്ജിത്തും ജയിൽ മോചിതരായി. രണ്ട് കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.

എന്നാൽ, കേസിലെ മറ്റു പ്രതികളായ പിപി പ്രണവ്, ഗോകുൽ, സഫീർ എന്നിവർ ഇപ്പോഴും ജയിലിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top