ജസ്റ്റിസ് അമിത് റാവലിനെ കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി

പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജസ്റ്റിസ് അമിത് റാവലിന് കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം. ഇത് സംബന്ധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറങ്ങി.

സ്ഥലം മാറ്റുന്നത് സംബന്ധിച്ച് സുപ്രിംകോടതി കൊളീജിയത്തിന്റെ തീരുമാനം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് അമിത് റാവൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കൊളീജിയം തയാറായില്ല. മുൻപ് ജുഡിഷ്യറിയിലെ അഴിമതിക്കെതിരെ കടുത്ത നിലപാടെടുത്ത പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് രാകേഷ് കുമാറിനെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top