കൊച്ചി മേയർ സൗമിനി ജെയിന്റെ രാജി സംബന്ധിച്ച വിഷയം; കെപിസിസി ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ

കൊച്ചി മേയർ സൗമിനി ജെയിന്റെ രാജി സംബന്ധിച്ച വിഷയത്തിൽ കെപിസിസി ആസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുന്നു. വിഷയത്തിൽ അന്തിമ തീരുമാനത്തിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം അൽപ്പസമയത്തിനകം ചേരും.

നേരത്തേ സൗമിനി ജെയിനുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.  സൗമിനി ജെയിന് കൂടി സ്വീകാര്യമായ ഫോർമുല അവതരിപ്പിക്കാനാണ് കെപിസിസിയുടെ ശ്രമം. അതേസമയം, ഹൈബി ഈഡൻ മേയർക്കെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top