ഗീതാഞ്ജലി രാമകൃഷ്ണ അന്തരിച്ചു

തെന്നിന്ത്യൻ സിനിമ അഭിനയത്രി ഗീതാഞ്ജലി രാമകൃഷ്ണ (72) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.

ആറ് പതിറ്റാണ്ടിൽ കൂടുതലായി സിനിമാ രംഗത്തുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ ഗീതാഞ്ജലി അഭിനയിച്ചു. ആദ്യമായി അഭിനയിച്ചത് 1961ൽ നന്ദമുറി തരക രാമറാവു സംവിധാനത്തിൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ സീതാരാമ കല്യാണമാണ്. പ്രധാന സിനിമകൾ ഡോ. ചക്രവർത്തി, ലത മനസുലു, ബൊബ്ബിലി യുദ്ധം, ദേവത, ഗൂഢാചാരി 116 തുടങ്ങിയവ.

ഗീതാഞ്ജലി അഭിനയിച്ച മലയാള സിനിമകൾ കാട്ടുമാളിക (1966), സ്വപ്നങ്ങൾ (1970), മധുവിധു (1970) എന്നിവയാണ്.

ആന്ധ്രാ പ്രദേശിലെ കാക്കിനടയിലാണ് ജനിച്ചത്. നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം തെലുങ്ക് നടൻ രാമകൃഷ്ണയെ കല്യാണം കഴിച്ചു. വിവാഹത്തിന് ശേഷം ദീർഘകാലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു. അവസാന ചിത്രം തമന്ന നായികയായ ‘ദാറ്റ് ഈസ് മഹാലക്ഷ്മി’.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More