ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ യാഥാർത്ഥ്യമായത് സർദാർ പട്ടേലിന്റെ സ്വപ്‌നം: പ്രധാനമന്ത്രി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ യാഥാർത്ഥ്യമായത് സർദാർ പട്ടേലിന്റെ സ്വപ്‌നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിഥിലമായി കിടന്ന സ്വതന്ത്ര ഇന്ത്യയെ ഒരുമിപ്പിച്ച സർദാർ വല്ലഭായി പട്ടേലിന്റെ സ്വപ്നമായിരുന്നു അതിർ വരമ്പുകളില്ലാതെ കശ്മീരിനെ രാജ്യത്തിന്റെ ഭാഗമാക്കുക എന്നും പ്രധാനമന്ത്രി പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജനങ്ങൾക്കിടയിലെ മതിൽ തകർന്നെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യയെ ഏകീകരിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ 144 ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഗുജറാത്തിലെ നർമ്മദാ നദിക്കരയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

കേവാഡയിലെ പട്ടേലിന്റെ ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പങ്ങൾ അർപ്പിച്ചു. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത എന്ന് പറഞ്ഞ മോദി ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വല്ലഭായി പട്ടേലിന്റെ ജന്മദിനം 2014 മുതൽ കേന്ദ്ര സർക്കാർ ഏകതാ ദിനമായി ആചരിക്കുന്നു. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏകതാ ആശയം മുൻനിർത്തിയുള്ള കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More