കൊച്ചിയില്‍ പുതിയ മേയറെ കണ്ടെത്താന്‍ നീക്കം തുടങ്ങി എ ഗ്രൂപ്പ്

കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്ത് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുതിയ മേയറെ കണ്ടെത്താന്‍ എ ഗ്രൂപ്പ് തിരക്കിട്ട നീക്കം തുടങ്ങി.
സൗമിനി ജെയിന്‍ മാറിയാല്‍ ലത്തീന്‍ സമുദായത്തില്‍പ്പെട്ട വ്യക്തിയെ പകരക്കാരിയാക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. പശ്ചിമ കൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു, ദലീന പിന്‍ഹിറോ എന്നിവരുടെ പേരുകള്‍ക്കാണ് എ ഗ്രൂപ്പ് മുന്‍ഗണന നല്‍കുന്നത്.

മേയര്‍ക്ക് പുറമേ ഡെപ്യൂട്ടി മേയര്‍ പദവിയിലും സാമുദായിക സമവാക്യം തന്നെയാണ് പ്രധാന ഘടകം. ലത്തീന്‍ സമുദായത്തില്‍പ്പെട്ട ആരെങ്കിലും മേയര്‍ ആയാല്‍ എന്‍ കെ പ്രേംകുമാര്‍ ഡെപ്യൂട്ടി മേയറാകുമെന്ന് ഉറപ്പാണ്. എന്നാല്‍ സൗമിനിയെ മാറ്റേണ്ട എന്ന് തീരുമാനിച്ചാല്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള കെ കെ കുഞ്ഞച്ചന്‍, പി ഡി മാര്‍ട്ടിന്‍ എന്നിവരില്‍ ഒരാളെ പരിഗണിക്കുമെന്നും സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top