കനത്ത മഴ; ബേപ്പൂർ തുറമുഖത്തു നിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്ക് – യാത്രാ ഗതാഗതം പൂർണമായും നിർത്തിവച്ചു

കനത്ത മഴയെ തുടർന്ന് ബേപ്പൂർ തുറമുഖത്തു നിന്നു ലക്ഷദ്വീപിലേക്കുള്ള ചരക്ക് – യാത്രാ ഗതാഗതം പൂർണമായും നിർത്തിവച്ചു. ലക്ഷദ്വീപിൽ നങ്കൂരമിടാൻ കഴിയാത്തതിനെ തുടർന്ന് മൂന്ന് ചരക്കുകപ്പലുകൾ ബേപ്പൂർ തുറമുഖത്ത് തിരിച്ചെത്തി.
രണ്ട് ചരക്കു കപ്പലുകളും 19 ഉരുവും ഒരു യാത്രാകപ്പലുമാണ് തുറമുഖത്തുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിലധികമായി ഇവയെല്ലാം ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ട നിൽക്കുകയാണ്. കപ്പലിൽ കയറ്റിയ പച്ചക്കറികളെല്ലാം നശിച്ചു. ഗതാഗതം സ്തംഭിച്ചതോടെ ലക്ഷദ്വീപിലെ മിക്കയിടങ്ങളിൽ ഡീസൽ ക്ഷാമം നേരിടുന്നുണ്ട്. തുറമുഖത്ത് നങ്കൂരമിടാൻ സ്ഥലമില്ലാത്തതിനാൽ 3 ചരക്ക് കപ്പലുകൾ പുറം കടലിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി ദ്വീപിലേക്ക് ലോഡ് ചെയ്തിരിക്കുന്ന അവശ്യ സാധനങ്ങൾ സുരക്ഷിതമായി മൂടിവെച്ചിരിക്കുകയാണ്. കൂടാതെ കന്നുകാലികളെ താത്ക്കാലിക ഷെഡ് ഉണ്ടാക്കി ഇവിടേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പോയ കപ്പലിൽ നിന്ന് കാലാവസ്ഥ മോശമായതിനെ തുടർന്ന് മുന്നോട്ടുപോകാൻ കഴിയാതായതോടെ സാധനങ്ങൾ കടലിൽ ഉപേക്ഷിക്കേണ്ടി അവസ്ഥ ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here