നവംബർ തുടങ്ങി; നോ ഷേവ് ചലഞ്ചിന് തുടക്കമിട്ട് സോഷ്യൽ മീഡിയ

നവംബർ മാസം തുടങ്ങിയതോടെ നോ ഷേവ് ചലഞ്ച് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ക്യാമ്പയിന്റെ ഭാഗമായി ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ വെബ് സൈറ്റുകളിൽ നോ ഷേവ് നവംബർ (# No Shave November)എന്ന ഹാഷ് ടാഗോടു കൂടിണ് പോസ്റ്റുകൾ സജീവമാകുന്നത്.

പുരുഷന്മാർ ഒരുമാസം ഷേവ് ചെയ്യാതിരിക്കുകയും ഷേവിംഗിനായി ചെലവഴിക്കുന്ന തുക സന്നദ്ധപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയാണ് ഈ ചലഞ്ചിന് പിന്നിലുള്ള ഉദ്ദേശം.

മൂവെംബർ ഫൗണ്ടേഷൻ (Movember Foundation) എന്ന സന്നദ്ധ സംഘടന 2004ലാണ് നോഷേവ് നവംബർ എന്ന ആശയത്തിന് തുടക്കമിട്ടത്. പ്രോസ്റ്റേറ്റ്, ടെസ്റ്റികുലാർ കാൻസർ സംബന്ധിച്ച ബോധവൽകരണം ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ആശയം യുവാക്കൾ ഉൾപ്പെടെ വിവിധ പ്രായത്തിലുള്ളവർ ഏറ്റെടുത്തതോടെ ക്യാമ്പയിൻ വൻ പ്രചാരം നേടി മുന്നേറുകയാണ്. നോ ഷേവ് നവംബറിന്റെ ഭാഗമായി തമാശയും, മീമുകളും, അനുഭവങ്ങളും, ചിത്രങ്ങളും വീഡിയോകളു ഒക്കെ വ്യാപകമായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top