കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; വിധി ഇന്ന്

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഇന്ന് വിധി പറയും. കട്ടപ്പന സബ്‌കോടതിയാണ് കേസില്‍ വിധി പറയുന്നത്. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കെതിരെ പി ജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച കോടതി ഇന്ന് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top