Advertisement

‘പല അടികളുമേറ്റ് വെന്തിരിക്കയാണെങ്കിലും ബിനീഷ് നിങ്ങൾ ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നു’; പിന്തുണയുമായി സജിതാ മഠത്തിൽ

November 1, 2019
Google News 0 minutes Read

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഉണ്ടായ സംഭവത്തിൽ നടൻ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി നടി സജിതാ മഠത്തിൽ. തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കന്മാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ലെന്ന് സജിത ഫേസ്ബുക്കിൽ കുറിച്ചു.

മനക്കരുത്തുമായി ബിനീഷ് സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെ സ്വപ്നത്തിൽ പോലും സാധ്യമല്ല. ബിനീഷ് പറയുന്നത് കേട്ട് കുട്ടികൾ എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നത് അവരുടെ ഹൃദയത്തിൽ നിന്നാണ്. അത് ഫാനരന്മാരുടെ അലമ്പലല്ല. ഇറങ്ങി പോയവർ ഇറങ്ങേണ്ടവർ തന്നെയാണ്. പല അടികളുമേറ്റ് വെന്തിരിക്കയാണെങ്കിലും ബിനീഷ് നിങ്ങൾ ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നുവെന്നും സജിത കൂട്ടിച്ചേർത്തു.

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിനീഷിനെ അപമാനിച്ചത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ പറ്റില്ലെന്ന് സംഘാടകർ വഴി നടനെ അറിയിക്കുകയായിരുന്നു. തുടർന്ന് വേദിയിലെത്തി നടൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിനീഷ്,

തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ല! മനക്കരുത്തുമായി നിങ്ങൾ സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെ സ്വപ്നത്തിൽ പോലും സാധ്യവുമല്ല! നിങ്ങൾ പറയുന്നത് കേട്ട് കുട്ടികൾ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നത് അവരുടെ ഹൃദയത്തിൽ നിന്നാണ്. അത് ഫാനരന്മാരുടെ അലമ്പലല്ല!

ഇറങ്ങി പോയവർ ഇറങ്ങേണ്ടവർ തന്നെയാണ്. പല അടികളുമേറ്റ് വെന്തിരിക്കയാണെങ്കിലും ബിനീഷ് നിങ്ങൾ ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നു.
സ്‌നേഹം!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here