Advertisement

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം; നടപടി സർക്കാർ പുനഃപരിശോധിക്കും

November 2, 2019
Google News 0 minutes Read

കോഴിക്കോട് പന്തീരങ്കാവിൽ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് സർക്കാർ. റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ സമിതിയാണ് നടപടി പുനഃപരിശോധിക്കുന്നത്. നേരത്തെ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിയിൽ സിപിഎമ്മിൽ നിന്നും സിപിഐഎമ്മിൽ നിന്നും പ്രതിഷേധം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലവിൽ നടപടി പുനഃപരിശോധിക്കാൻ തീരുമാനമാകുന്നത്.

പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, മുതിർന്ന നേതാവ് എം എം ലോറൻസ് എന്നു തുടങ്ങി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വരെയുള്ളവർ പോലീസ് നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തര വകുപ്പിനെതിരെ സിപിഐയും നിലപാട് കടുപ്പിച്ചതോടെ ഇടത്തുമുന്നണിയിലും പ്രതിസന്ധി രൂക്ഷമായിരുന്നു.

യുഎപിഎ കരിനിയമമാണെന്ന് സർക്കാരിനും സിപിഎമ്മിനും തർക്കമില്ലെന്ന നിലപിടിലാണ് എം.എ ബേബി. ചില പൊലീസുകാർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ വ്യക്തമായ നിലപാടെടുക്കുമെന്നും എം.എ.ബേബി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഒരുപടികൂടി കടന്നായിരുന്നു എംഎം ലോറൻസിന്റെ പ്രതികരണം. രണ്ട് ചെറുപ്പക്കാരായ വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത് നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. ഇത് അപലപാനീയമാണെന്നും സിപിഐഎമ്മിനും എൽഡിഎഫിനും കളങ്കം ഉണ്ടാക്കിയ നടപടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ തുറന്നടിച്ചു. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്നായിരുന്നു സി.പി.ഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രതികരണം.  യുഎപിഎ ചുമത്തിയത് ഇടത് സർക്കാർ നയമല്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു. കരിനിയിമങ്ങൾക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here