Advertisement

പോക്സോ കേസ് പ്രതി തിരുവനന്തപുരം ഫോർട്ട് എസ്ഐയെ കുത്തി പരിക്കേല്പിച്ചു

November 2, 2019
Google News 0 minutes Read

പോക്സോ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ തിരുവനന്തപുരം ഫോർട്ട് എസ്ഐ ക്ക് കുത്തേറ്റു. എസ്ഐ വിമലിനാണ് കുത്തേറ്റത്. കരിമഠം സ്വദേശി കുഞ്ഞുമോൻ നിയാസാണ് കുത്തിയത്. പ്രതി ഓടി രക്ഷപെട്ടു. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ കരിമഠത്തെത്തിയപ്പോഴായിരുന്നു സംഭവം. പോലീസിനെ കണ്ട പ്രതിയായ കുഞ്ഞുമോൻ നിയാസ് അടുത്തുള്ള ഭക്ഷണശാലയിൽ ഓടിക്കയറി. തുടർന്ന് ചില്ല് ഗ്ലാസ് പൊട്ടിച്ച് ഫോർട്ട് എസ്ഐ വിമലിനെ ആക്രമിക്കുകയായിരുന്നു. എസ്ഐ വിമലിന്റെ കയ്യിൽ പ്രതി ഗ്ലാസുപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. ഓടി രക്ഷപെടുന്നതിനിടെ പ്രതി എസ്ഐയുടെ തലയിലും മർദ്ദിച്ചു. പരിക്കേറ്റ എസ്ഐ വിമൽ ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിയോടൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പോലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യ പ്രതി കുഞ്ഞുമോൻ നിയാസിനായി തിരച്ചിൽ ഊർജിതമാക്കി. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here