ലോകത്തിലെ ഏറ്റവും നീളമുള്ള ഖുറാൻ; ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

ലോകത്തിലെ ഏറ്റവും നീളമുള്ള ഖുറാൻ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രദ്ധ നേടുന്നു. ഷാർജ എക്‌സ്‌പോ സെന്ററിലെ ഏഴാം നമ്പർ ഹാളിലാണ് ഈ ഖുറാൻ പ്രദർശനത്തിന് വെച്ചിരിക്കുന്നത്.
കോഴിക്കോട് മുക്കം സ്വദേശിയായ എം ദിലീഫ് ആണ് ഏറ്റവും നീളമുളള ഖുർ ആനുമായി പുസ്തകമേളയിലെത്തുന്ന സന്ദർശകരെ അത്ഭുതപ്പെടുത്തുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും നീളമുളള ഖുർ ആൻ കലിഗ്രഫിയാണ്, പ്രദർശിപ്പിച്ചിട്ടുളളത്. ഒരു കിലോമീറ്ററാണ് ഇതിന്റെ നീളം. 300 മീറ്റർ ദൈർഘ്യം വരുന്ന പേജുകളാണ് നിലവിൽ പ്രദർശിപ്പിച്ചിട്ടുളളത്. ഖുർ ആന്റെ ആദ്യ അധ്യായം മുതൽ സൂറത്തുന്നിസാജ് വരെയുളള പേജുകളാണ് ഇതുവരെ പൂർത്തിയായിട്ടുളളത്. കാർട്ടൂണും കാരിക്കേച്ചറും ഇഷ്ടമുളള ദിലീഫ്, മുഴുവന് അധ്യായങ്ങളും പൂർത്തിയാക്കാനുളള തയ്യാറെടുപ്പിലാണ്. പുസ്തകമേള സമാപിക്കുന്ന നവംബർ 9 വരെ ഖുറാൻ പ്രദർശനത്തിനുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here