താജ്മഹലിൽ ഒൻപത് അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി

താജ്മഹലിൽ ഒൻപത് അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത് ആശങ്കയ്ക്കിടയാക്കി. താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പാർക്കിംഗ് ഏരിയയിലാണ് പാമ്പിനെ കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിർമാണ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. ഒരാൾ അറിയാതെ പാമ്പിനെ ചവിട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് വന്യജീവി സംരക്ഷണ സംഘടനയെ അറിയിച്ചതിനെ തുടർന്ന് സംഘമെത്തി പാമ്പിനെ പിടിച്ചു. പാമ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വനത്തിൽ തുറന്നുവിട്ടു.

താജ്മഹലിന് ചുറ്റുമുള്ള പ്രദേശത്തു നിന്നായിരിക്കാം പെരുമ്പാമ്പ് പാർക്കിംഗ് ഭാഗത്തേക്ക് എത്തിയതെന്നാണ് കരുതുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More