അഞ്ചുമിനിട്ട് സംസാരിച്ചാൽ ക്യാഷ്ബാക്ക്; ജിയോയെ ഉന്നം വെച്ച് ബിഎസ്എൻഎൽ

ജിയോ ഐയുസി ഏർപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത ഓഫറുമായി ബിഎസ്എൻഎൽ. അഞ്ചു മിനിട്ട് നീളുന്ന ഓരോ വോയിസ് കോളിനും ആറു പൈസ വീതം ക്യാഷ്ബാക്കാണ് ബിഎസ്എൻഎൽ നൽകുക. ലാൻഡ്‌ലൈൻ, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും.

ജിയോയുടെ കടന്നുവരവോടെ കൊഴിഞ്ഞ ഉപയോക്താക്കളെ തിരികെ കൊണ്ടുവരിക എന്നതാണ് ഓഫർ നൽകുന്നതിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ക്യാഷ്ബാക്ക് നൽകുന്നതിലൂടെ ഉപയോക്താക്കളെ തിരിച്ചു പിടിക്കാനാവുമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത്.

നേരത്തെ മിനിട്ടിന് ആരു പൈസ നിരക്കിലാണ് ജിയോ ഐയുസി അവതരിപ്പിച്ചത്. ഐയുസി അഥവാ ഇന്റർ കണക്ട് യുസേജ് ചാർജ് കവർ ചെയ്യാനാണ് നിലവിൽ ഉപഭോക്താക്കളിൽ നിന്നും ജിയോ ഔട്ട്‌ഗോയിംഗ് കോളുകൾക്ക് പണം ഈടാക്കുന്നത്. ഒരു ഓപ്പറേറ്ററിൽ നിന്ന് മറ്റൊരു ഓപ്പറേറ്റിലേക്ക് വോയ്‌സ് കോൾ ചെയ്യുമ്പോൾ ഈടാക്കുന്ന തുകയാണ് ഐയുസി. ട്രായ് ആണ് ഐയുസി നിശ്ചയിക്കുന്നത്. മിനിറ്റിന് 6 പൈസയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഐയുസി. ഔട്ട്‌ഗോയിംഗ് കോളുകൾക്കായി ഒരു ഓപറേറ്റർ മറ്റൊരു ഓപറേറ്റർക്ക് ഐയുസി ചാർജ് നൽകണം. അതുപൊലെ തന്നെ ഇൻകമിംഗ് കോളുകൾക്ക് കോൾ ലഭിക്കുന്ന ഓപറേറ്റർക്ക് പണം ലഭിക്കും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top