ഡൽഹിയിലെ വായു മലിനീകരണ തോത് ഉയർന്ന നിലയിൽ തുടരുന്നു; നിയന്ത്രണ നടപടികൾ അടങ്ങിയ റിപ്പോർട്ട് നാളെ സുപ്രിംകോടതിക്ക് കൈമാറും

ഡൽഹിയിൽ നേരിയ തോതിൽ പൊടിക്കാറ്റ് വീശിയെങ്കിലും വായു മലിനീകരണ തോത് ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കിലും മലിനീകരണ തോത് കുറക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം, വായു മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് നാളെ മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രിംകോടതിക്ക് കൈമാറും. ഇന്നലെ ചെറിയ തോതിൽ വീശിയ കാറ്റും മഴയും വിശിയെങ്കിലും വായു ഗുണ നിലവാരസൂചിക ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ദ്വാരക, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ വായുമലിനീകരണം രേഖപ്പെടുത്തിയത്. അസുഖം മൂലം ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. മൂടൽ മഞ്ഞ് കാരണം പലയിടങ്ങളിലും കാഴ്ച്ച പരിധി കുറയുന്ന സാഹചര്യവുമുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമായി മലിനീകരണ തോത് കുറക്കാൻ നടപടികൾ തുടങ്ങിയെങ്കിലും ഫലം കാണാൻ ദിവസങ്ങൾ എടുക്കുമെന്നാണ് വിദഗ്ദാഭിപ്രായം.
എന്നാൽ, വായു മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് നാളെ മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രിംകോടതിക്ക് കൈമാറും. അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ കച്ച കത്തിക്കുന്നത് ഡൽഹിയിലെ മലിനികരണം ഗുരുതരമാക്കിയോ എന്ന് കോടതി പരിഗണിക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണവും നാളെ മുതൽ ആരംഭിക്കും. വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും നിരത്തിലിറക്കാൻ അനുവദിക്കുക. 15 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ ഓഫീസുകളുടെ പ്രവർത്തനം പുനഃക്രമീകരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here