Advertisement

മാര്‍ക്ക്ദാനത്തിലൂടെ ബിരുദം നേടാന്‍ ശ്രമിച്ചിട്ടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിദ്യാര്‍ത്ഥിനി

November 3, 2019
Google News 0 minutes Read

മാര്‍ക്ക്ദാനത്തിലൂടെ ബിരുദം നേടാന്‍ ശ്രമിച്ചിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അഡ്മിഷന്‍ റദ്ദാക്കപ്പെട്ട വിദ്യാര്‍ത്ഥിനി. ബിരുദം അടിസ്ഥാന യോഗ്യതയായ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോഴ്‌സില്‍ ബികോം പരാജയപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് പ്രവേശനം നല്‍കിയ നടപടി കണ്ണൂര്‍ സര്‍വകലാശാല കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.

കേരള സര്‍വകലാശാലയില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ അനധികൃതമായി ഗ്രേസ് മാര്‍ക്ക് നല്‍കി ബിരുദ പരീക്ഷ വിജയിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി വിദ്യാര്‍ത്ഥിനി തന്നെ രംഗത്ത് വന്നത്.
ഹോക്കി താരമായ തനിക്ക് അര്‍ഹതപ്പെട്ട ഗ്രേസ് മാര്‍ക്ക് കിട്ടാത്തതിനാലാണ് കേരള സര്‍വകലാശാലയുടെ ബികോം പരീക്ഷയില്‍ പരാജയപ്പെട്ടത്.

ഗ്രേസ് മാര്‍ക്കിലൂടെ ബികോം പാസാകും എന്ന് പ്രതീക്ഷിച്ചാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ കോഴ്‌സിന് പ്രവേശനം നേടിയതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷ തള്ളിയ കേരള സര്‍വകലാശാലയുടെ തീരുമാനത്തെ നിയമപരമായി നേരിടുമെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here