Advertisement

ആർക്കെതിരേയും ചുമത്താനുള്ള നിയമമല്ല യുഎപിഎ; വിമർശനവുമായി പി ജയരാജൻ

November 3, 2019
Google News 1 minute Read

ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎയെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും സർക്കാർ തിരുത്തുമെന്നും ജയരാജൻ പറഞ്ഞു.

സർക്കാർ നയം മനസിലാക്കാത്ത പൊലീസിനെ തിരുത്തിയാൽ സർക്കാരിന്റെ പ്രതിച്ഛായ വർധിക്കും. ഇപ്പോൾ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങൾ നിയമത്തോടുള്ള എതിർപ്പല്ല. മറിച്ച് ഇടതുപക്ഷ സർക്കാരിനോടുള്ള എതിർപ്പായാണ് അനുഭവപ്പെടുന്നതെന്നും ജയരാജൻ പറഞ്ഞു.

Read also: ‘ലഘുലേഖ കൈവശംവച്ചതുകൊണ്ട് യുഎപിഎ ചുമത്താൻ സാധിക്കില്ല; ശക്തമായ തെളിവ് വേണം’: യുഎപിഎ അധ്യക്ഷൻ ട്വന്റിഫോറിനോട്

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്താൽ ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് കേസെടുക്കാനുള്ള വകുപ്പുണ്ട്. ആ വകുപ്പൊന്നും പോരാ, യുഎപിഎ തന്നെ പ്രയോഗിക്കണമെന്ന് ചില പൊലീസുകാർക്ക് തോന്നലുണ്ട്. പൊലീസുകാർക്ക് തന്നിഷ്ടം പോലെ ചുമത്താനുള്ള വകുപ്പല്ല യുഎപിഎയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here