Advertisement

തിരുവനന്തപുരത്തിന്റെ നഗരപിതാവ് ആരാകും..? കരുനീക്കങ്ങള്‍ സജീവം

November 4, 2019
Google News 0 minutes Read

മേയര്‍ വി കെ പ്രശാന്ത് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പുതിയ നഗരപിതാവിനായി തിരുവനന്തപുരം നഗരസഭയില്‍ കരുനീക്കങ്ങള്‍ ശക്തം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തിനായി നോട്ടമെറിയുന്നുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു മുന്നണിയും സ്ഥാനാര്‍ത്ഥി ആരാണെന്ന് തീരുമാനിച്ചിട്ടില്ല.

കേവല ഭൂരിപക്ഷമില്ലാഞ്ഞിട്ടും കഴിഞ്ഞ നാല് വര്‍ഷം കാര്യമായ വെല്ലുവിളികളില്ലാതെയാണ് എല്‍ഡിഎഫ് നഗരസഭ ഭരിച്ചത്. അത് കൊണ്ട് തന്നെ അവസാന ഒരു വര്‍ഷത്തേക്കെങ്കിലും എല്‍ഡിഎഫിനെ പുറത്താക്കാനുള്ള പതിനെട്ടടവും പയറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസും ബിജെ പിയും.

സ്വതന്ത്രനെ അവതരിപ്പിച്ച് പിന്തുണ നല്‍കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ബിജെപിയുടെ സഹായം സ്വീകരിക്കാനുള്ള സാധ്യത പോലും കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല. ഒറ്റയ്ക്ക് വിജയിക്കാന്‍ കഴിയാത്തതിനാല്‍ ചില വിട്ടുവീഴ്ചകള്‍ക്ക് ബിജെപിയും തയാറായേക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ഭരണം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. നവംബര്‍ 12 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും അത്ഭുതം നടക്കുമോ എന്ന ആകാംക്ഷയിലാണ് നഗരവാസികള്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here