താനാണ് പ്രോസിക്യൂട്ടറെങ്കിൽ തുടക്കത്തിൽ തന്നെ വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമായിരുന്നു : ജലജ മാധവൻ 24 നോട്

താനാണ് പ്രോസിക്യൂട്ടറെങ്കിൽ തുടക്കത്തിൽ തന്നെ വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമായിരുന്നുവെന്ന് അഡ്വ ജലജ മാധവൻ. തനിക്കെതിരായ ബിജെപി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. സാങ്കേതികമായുള്ള സാക്ഷികളെ മാത്രമെ താൻ വിസ്തരിച്ചിട്ടുള്ളൂ എന്നും വാളയാർ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ജലജ മാധവൻ 24 നോട് പറഞ്ഞു
വാളയാർ കേസിൽ ശക്തമായ തെളിവുകളുണ്ടായിരുന്നില്ല. തുടക്കത്തിൽ താനാണ് പ്രോസിക്യൂട്ടറെങ്കിൽ കേസിൽ അപ്പോൾ തന്നെ തുടരന്വേഷണം ആവശ്യപ്പെടുമായിരുന്നു. ജലജ മാധവൻ പറയുന്നു.
Read Also : യുഎപിഎ കേസ് വാളയാർ മറയ്ക്കാൻ; സർക്കാർ പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു: വിമർശനവുമായി ജോയ് മാത്യു
പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന വാദവും തള്ളിക്കളയുകയാണ് ജലജ മാധവൻ. രണ്ടാമത്തെ പെൺകുട്ടി ആത്മഹത്യ ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും ജലജാ മാധവൻ ട്വന്റിഫോറിനോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here