Advertisement

യുഎപിഎ കേസ് വാളയാർ മറയ്ക്കാൻ; സർക്കാർ പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു: വിമർശനവുമായി ജോയ് മാത്യു

November 3, 2019
Google News 1 minute Read

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് രണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ പൊ​ലീ​സ് നടപടിക്കെതിരെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ ജോ​യ് മാ​ത്യു. സംസ്ഥാനത്ത് നടക്കുന്നത് പൊലീസ് രാജാണെന്നും യു​എ​പി​എ കേ​സ് വാളയാർ മറയ്ക്കാനുള്ള തന്ത്രമാണെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.

“പാ​ല​ക്കാ​ട്ടെ മാ​വോ​യി​സ്റ്റ് വേ​ട്ട​യും വാ​ള​യാ​റി​ൽ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ജ​ന​രോ​ഷ​വും കേ​സും മ​റ​യ്ക്കാ​നാ​ണ് യു​എ​പി​എ കേ​സ്. സ​ർ​ക്കാ​ർ പൊ​ലീ​സി​നെ ക​യ​റൂ​രി വി​ട്ടി​രി​ക്കു​ക​യാ​ണ്”- ജോ​യ് മാ​ത്യു പ​റ​ഞ്ഞു.

കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലും ജോയ് മാത്യു സർക്കാരിനെ വിമർശിച്ചിരുന്നു. വ​ന​ത്തി​നു​ള്ളി​ൽ ഒ​രാ​വ​ശ്യ​വു​മി​ല്ലാ​തെ ഒ​ളി​ച്ചി​രു​ന്ന മാ​വോ​യി​സ്റ്റ് ഭീ​ക​ര​രെ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​ര​ള​ത്തി​ലെ പാ​വ​ങ്ങ​ളെ ര​ക്ഷി​ച്ച ധീ​ര സ​ഖാ​വ് പി​ണ​റാ​യി വി​ജ​യ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്നാ​ണ് ജോ​യ് മാത്യു തൻ്റെ ഫേസ്ബുക്കിൽ പേജിൽ കുറിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here