മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കാരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
മണിവാസകം, കാര്‍ത്തി എന്നിവരുടെ മൃതദേഹം സംസ്‌കരിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. പാലക്കാട് ജില്ലാ കോടതി മൃതദേഹം സംസ്‌കരിക്കരുതെന്ന ബന്ധുക്കളുടെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സെഷന്‍സ് കോടതി ഉത്തരവ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിഗണിക്കാതെയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണം. മരണത്തിലെ പുകമറ മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അഞ്ചുദിവസമായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഏറ്റുമുട്ടല്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. മാവോയിസ്റ്റുകളുടേത് കസ്റ്റഡി കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here