ബിനോയി കോടിയേരിക്കെതിരേ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

ലൈംഗിക പീഡന പരാതിയില്‍ ബിനോയി കോടിയേരിക്കെതിരേ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. യുവതി സമര്‍പ്പിച്ച രേഖകള്‍ വ്യാജമല്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ബിനോയി കോടിയേരിക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് പൂര്‍ത്തിയായത്. യുവതി പരാതിക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ പൊലീസ് പരിശോധിച്ചു. രേഖകള്‍ വ്യാജമല്ലെന്നാണ് കണ്ടെത്തല്‍. വിമാനടിക്കറ്റോ ഫോട്ടോകളോ വ്യാജമായി ഉണ്ടാക്കിയവയല്ല.
ബാങ്ക് രേഖകളിലും ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വ്യക്തമാണ്. മൊബൈല്‍ രേഖകളുടെ പരിശോധനയും യുവതിയുടെ വാദങ്ങളെ ശരിവയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് തീരുമാനം. ബിനോയ് കോടിയേരിക്കെതിരായ കുറ്റപത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചാല്‍ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഈ മാസം തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ഡിഎന്‍എ പരിശോധനാ ഫലം നേരിട്ട് ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിക്കേണ്ട സാഹചര്യമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here