Advertisement

സിപിഐ മാവോയിസ്റ്റ് ഇനി ഭീകരപ്പട്ടികയിൽ

November 6, 2019
Google News 1 minute Read

സിപിഐ മാവോയിസ്റ്റ് സംഘത്തെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കയാണ് സംഘടനയെ ഭീകരസംഘടനയിൽ ഉൾപ്പെടുത്തിയത്. ഭീകരസംഘടനകളിൽ നാലാം
സ്ഥാനമാണ് സിപിഐ മാവോയിസ്റ്റിന്.

2018ൽ 117 ആക്രമണങ്ങളിലായി 311 പേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഷബാബ്, ബോക്കോ ഹറം, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പിൻസ് എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സംഘടനകൾ.

ഭീകരാക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് പേരുകൾ. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ആക്രമണങ്ങളിൽ സിപിഐ മാവോയിസ്റ്റാണ് 26 ശതമാനം ആക്രമണങ്ങൾക്ക് പിന്നിൽ. 9 ശതമാനം ആക്രമങ്ങൾ നടത്തിയത് ജെയ്‌ഷെ മുഹമ്മദാണ്. ബാക്കി 9 ശതമാനം ഹിസ്ബുൽ മുജാഹിദ്ദീനും, 8 ശതമാനം ലഷ്‌കർ-ഇ-തൊയ്ബയുമാണ് നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here