യാക്കോബായ- ഓർത്തഡോക്‌സ് പള്ളി തർക്കം: കൂത്താട്ടുകുളം പള്ളിയിൽ സംഘർഷാവസ്ഥ

യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ പള്ളി തർക്കം നിലനിൽക്കുന്ന കൂത്താട്ടുകുളം ചോരക്കുഴി മാർ സ്റ്റേപാനോസ് പള്ളിയിൽ സംഘർഷാവസ്ഥ. കോടതി വിധി നടപ്പിലാക്കാൻ ചെന്ന ഓർത്തഡോക്‌സ് പക്ഷത്തെ ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാച്ചനെയും വൈദികരെയും പള്ളി ഗേറ്റിൽ യാക്കോബായ വിശ്വാസികൾ തടഞ്ഞു.
ഇരുവിഭാഗവും പള്ളി ഗേറ്റിന് അകത്തും പുറത്തുമായി നിലയുറപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പൊലീസുകാരുമുണ്ട്.
ഓർത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കണമെന്നാണ് മുൻസിഫ് കോടതിയുടെ വിധി്. അതേസമയം പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here