സെലക്ടർമാർ പോരെന്ന് യുവരാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർ പോരെന്ന് മുൻ താരം യുവരാജ് സിംഗ്. ഇപ്പോഴത്തെ സെലക്ടർമാർക്ക് ആധുനിക ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണയില്ലെന്നും സെലക്ടർമർ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു യുവി ഇത്തരത്തി അഭിപ്രായപ്പെട്ടത്.
“സെലക്ടര്‍മാരുടെ ജോലി എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ, ആധുനിക ക്രിക്കറ്റിനെപ്പറ്റിയുള്ള അവരുടെ ചിന്തകൾ അത്ര മെച്ചപ്പെട്ടതല്ല. ഞാൻ കളിക്കാർക്കൊപ്പമാണ്. കളിക്കാരെപ്പറ്റി മോശം പറയുക എന്നത് നല്ലതല്ല. മോശം സമയത്ത് എല്ലാവരും മോശം പറയും. കളിക്കാരെ പ്രചോദിപ്പിക്കാൻ കഴിയുന്ന നല്ല സെലക്ടർമാർ നമുക്ക് വേണം”- യുവി പറഞ്ഞു.
ടീം സെലക്ഷൻ്റെ പേരിൽ സെലക്ടർമാർ കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് യുവരാജിൻ്റെ പരാമർശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here