ഇന്ത്യാ – ബംഗ്ലാദേശ് രണ്ടാം ട്വന്റിട്വന്റി മത്സരം ഇന്ന്

ഇന്ത്യാ – ബംഗ്ലാദേശ് രണ്ടാം ട്വന്റിട്വന്റി മത്സരം ഇന്ന് രാജ്‌കോട്ടിലുള്ള സൗരാഷ്ട്രാ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം ബംഗ്ലാദേശ് വിജയിച്ചിരുന്നു. മഴ ഭീഷണി നിലനില്‍ക്കെയാണ് ഇന്നത്തെ മത്സരമെന്നത് ഇന്ത്യയ്ക്കും പ്രതികൂല ഘടകമാണ്.
ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശിഖര്‍ധവാന്‍ തന്നെയാകും ഇന്ന് ഇറങ്ങുക. ആദ്യ മത്സരത്തില്‍ ടോപ് സ്‌കോറര്‍ ആയെങ്കിലും ധവാന്റെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്നാം നമ്പരില്‍ കെ എല്‍ രാഹുല്‍ ഇന്നും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം നമ്പരില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി ഋഷഭ് പന്തും എത്തുമ്പോള്‍ ആറാമനായി കൃണാല്‍ പാണ്ഡ്യയ്ക്ക് വീണ്ടും അവസരം ഒരുങ്ങും.
ഡിആര്‍എസ് ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങളില്‍ പന്തിന് ആദ്യ മത്സരത്തില്‍ പിഴവ് സംഭവിച്ചിരുന്നു. പന്തിന് പകരം സഞ്ജു എത്തുമോ എന്നത് അവസാന നിമിഷം മാത്രമേ അറിയാന്‍ സാധിക്കൂ. മറുവശത്ത് ഇന്ത്യയ്‌ക്കെതിരെ ട്വന്റിട്വന്റിയിലെ ആദ്യ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here