Advertisement

ഈ മാസം 12ന് സെക്രട്ടേറിയറ്റിന് മുന്നിൽ യാക്കോബായ സഭയുടെ വിശ്വാസ മതിൽ

November 8, 2019
Google News 0 minutes Read

യാക്കോബായ വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സഭ നേരിടുന്ന പ്രതിസന്ധികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ജോസഫ് ഗ്രിഗോറിയോസ്
മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.

ശവസംസ്‌കാരം നടത്താനുള്ള അനുമതി നിഷേധിക്കരുതെന്നും ഇത് കോടതി വിധിയോടുള്ള അവഹേളനമല്ലെന്നും പള്ളികളിലെ സംസ്‌കാര തർക്കവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പാലിക്കണം ജോസഫ് ഗ്രിഗോറിയോസ് പറഞ്ഞു. മനുഷ്യാവകാശ ലംഘനമുണ്ടാകുന്നമെന്ന് ഒരു കോടതിയും പറയില്ല. തങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ നടപ്പായില്ല. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 22ന് ചേരുന്ന സിനഡിൽ ഓർത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതിലടക്കം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here