Advertisement

ഓർത്തോഡോക്സ് യാക്കോബായ പള്ളിതർക്കത്തിൽ നിർദ്ദേശവുമായി സുപ്രീം കോടതി

December 17, 2024
Google News 2 minutes Read
SC comes to rescue of infant suffering from rare disease

ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കത്തിൽ ഈ മാസം മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പാലിക്കുന്നതിൽ ഇരു കൂട്ടരും പ്രശ്നം ഉന്നയിച്ചതോടെയാണ് വീണ്ടും കോടതിയുടെ ഇടപെടൽ. കേസിൽ വിശദമായ വാദം കേട്ട ശേഷം ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിൽ ആയുള്ള ആറ് പള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശിച്ചു. പള്ളികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.

Read Also: NEET പരീക്ഷ ക്രമക്കേട്; ഉന്നതതല സമിതി റിപ്പോർട്ട് സുപ്രിംകോടതിക്ക് കൈമാറി; JEE പരീക്ഷകൾ CBT മോഡലിൽ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

കേരളത്തിൽ ഓർത്തോഡോക്സ് യാക്കോബായ വിഭാഗത്തിൽപ്പെട്ട വിശ്വാസികളുടെ എണ്ണവും ഇരുസഭകൾക്ക് കീഴിൽ വരുന്ന പള്ളികളുടെ എണ്ണവും സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.ഓർത്തഡോക്സ് സഭയുടെ പള്ളികളിലെ സെമിത്തേരികളിൽ ശവസംസ്കാര ശുശ്രൂഷകൾ നടത്താൻ യാക്കോബായ സഭയെ അനുവദിക്കാൻ കഴിയില്ലെന്ന നിലപാട് ഓർത്തഡോക്സ് സഭ കോടതിയിൽ ആവർത്തിച്ചു.ഭരണം ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയാൽ അത് ആരാധനാലയ നിയമത്തിന് വിരുദ്ധമാകുമെന്നാണ് യാക്കോബായ സഭയുടെ വാദം. ജനുവരി 29 30 തീയതികളിൽ കേസിൽ വിശദമായ വാദം കേട്ട ശേഷം സുപ്രീംകോടതി ഹർജികളിൽ ഉത്തരവ് പറയും.

Story Highlights : Supreme Court orders in Orthodox Jacobite church dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here