Advertisement

പള്ളി തർക്ക വിഷയം: ഇന്ന് യാക്കോബായ- മുഖ്യമന്ത്രി കൂടിക്കാഴ്ച

November 8, 2019
Google News 1 minute Read

ഇന്ന് യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേത്യത്വത്തിൽ രാവിലെ ഒൻപതിനാണ് ചർച്ച.

പള്ളി തർക്ക വിഷയങ്ങൾ ചർച്ച ചെയ്യും. തർക്കം നിലനിൽക്കുന്ന പള്ളികളിൽ യാക്കോബായ വിശ്വസികളുടെ ശവസംസ്‌കാരത്തിന് സാഹചര്യമൊരുക്കണമെന്നാണ് സഭയുടെ ആവശ്യം. യാക്കോബായ – ഓർത്തഡോക്‌സ് പള്ളി തർക്കം നിലനിൽക്കുന്ന അവസരത്തിലാണ് ചർച്ച.

Read Also: പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്-യാക്കോബായ തർക്കം

ഇന്നലെ സഭാതർക്കത്തിലെ അന്തിമവിധി ചോദ്യം ചെയ്ത് യാക്കോബായ സഭ സുപ്രിംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹർജി പിൻവലിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് ചേംബറിൽ പരിഗണിക്കാനിരിക്കെയാണ് പിന്മാറ്റം. പുനഃപരിശോധനാ ഹർജി നേരത്തെ തള്ളിയിരുന്നു.

ഉച്ചയ്ക്ക് 1.30ക്ക് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ച് അംഗ ബഞ്ച് കേസ് പരിഗണിക്കാനിരിക്കുകയായിരുന്നു കേസ്. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന അന്തിമവിധി ചോദ്യം ചെയ്തായിരുന്നു യാക്കോബായ സഭയുടെ തിരുത്തൽ ഹർജി. ഈ ഹർജിയാണ് അവസാനനിമിഷം പിൻവലിച്ചത്.

അതേസമയം തിരുത്തൽ ഹർജി പിൻവലിച്ചതിന് കാരണം എന്താണെന്ന് സഭാ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here