കാസർഗോഡ് പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് നാളെ ഇളവ്

കാസർഗോഡ് പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് നാളെ ഇളവ്. നബിദിനാഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാ കളക്ടർ ഇളവ് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് അപേക്ഷകൾ ലഭിച്ചതായി ജില്ലാ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
നാളെ രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയാണ് ഇളവ്. കാൽ നടയായി നബിദിന റാലി അനുവദിക്കുന്നതായിരിക്കും. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാൻ പാടുള്ളതല്ല. നബിദിന റാലിയിൽ പങ്കെടുക്കുന്നവർ ബൈക്ക്, കാർ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല. നബിദിന റാലിയിൽ പങ്കെടുക്കുന്ന പുരുഷന്മാർ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള അപേക്ഷകൾ പരിഗണിച്ച് നിലവിൽ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ താഴെ പറയുന്ന ഇളവുകൾ പ്രഖ്യാപിക്കുന്നു.
1. കാൽ നടയായി നബിദിന റാലി അനുവദിക്കുന്നതാണ്.
2. പ്രസ്തുത റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്.
3. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാൻ പാടുള്ളതല്ല.
4.നബിദിന റാലിയോട് അനുബന്ധിച്ച് റാലിയിൽ പങ്കെടുക്കുന്നവർ ബൈക്ക്, കാർ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല.
5. നബിദിന റാലിയിൽ പങ്കെടുക്കുന്ന പുരുഷന്മാർ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കേണ്ടതാണ്.
ഏവർക്കും ജില്ലാ ഭരണകൂടത്തിന്റെ നബിദിനാംശങ്ങൾ നേരുന്നു
ജില്ലാ കലക്ടർ കാസർഗോഡ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here