സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ട് ലക്ഷ്യമിട്ട് കേരളം

സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനല്‍ റൗണ്ട് ലക്ഷ്യമിട്ട് കേരളം ഇന്ന് ഇറങ്ങും. തമിഴ്നാടാണ് എതിരാളികള്‍. സമനിലയായാലും കേരളത്തിന് ഫൈനല്‍ റൗണ്ടിലെത്താം. ഫൈനല്‍ റൗണ്ട് ഉറപ്പിച്ചാണ് കേരളം കളത്തിൽ ഇറങ്ങുക. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം.

ആന്ധ്രയോട് നേടിയ ആധികാരിക വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരള ടീം. എതിരില്ലാത്ത അഞ്ച് ഗോളിന് നേടിയ ഈ ജയം കേരളത്തിന്‍റെ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. ആക്രമണ ഫുട്ബോളെന്ന ശൈലിയില്‍ നിന്ന് പിറകോട്ട് പോവുകയില്ല എന്നാണ് ടീം പറയുന്നത്.

നവംബർ അഞ്ചിന് നടന്ന മത്സരത്തിലാണ് കേരളം ആന്ധ്രയെ തകർത്തത്. പകരക്കാരനായി ഇറങ്ങിയ എമിൽ ബെന്നിയുടെ ഇരട്ട ഗോളുകളായിരുന്നു മത്സരത്തിലെ പ്രത്യേകത. വിപിൻ തോമസ്, ലിയോൺ അഗസ്റ്റ്യൻ, എൻ ഷിഹാദ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top