Advertisement

സുസുകിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അടുത്തവര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയില്‍

November 9, 2019
Google News 1 minute Read

സുസുകിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ നിരത്തില്‍ എത്തും. പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അടുത്തവര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ ചാര്‍ജിംഗിനുള്ള പശ്ചാത്തല സൗകര്യം ഇന്ത്യയില്‍ ഇല്ലെന്നും സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ സതോഷി പറഞ്ഞു. കൂടുതല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More:ബജാജ് ചേതക്ക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍; വിലയും പ്രത്യേകതകളും

ഒരുകാലത്ത് ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്ന ചേതക്ക് സ്‌കൂട്ടറിന്റെ ഇലക്ട്രിക് വകഭേദം പുറത്തിറക്കുമെന്ന് ബജാജ് അറിയിച്ചതിനു പിന്നാലെയാണ് സുസുകിയും ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചത്. ബജാജിന്റെ അര്‍ബാനെറ്റ് ബ്രാന്‍ഡിലാണ് ചേതക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് അവതരിപ്പിച്ചത്. അടുത്ത വര്‍ഷം ജനുവരിയോടെയാണ് വാഹനം വിപണിയിലെത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here