Advertisement

കോലഞ്ചേരി വടവുകോട് പള്ളിയിൽ അക്രമം; രണ്ട് പേർക്ക് പരുക്ക്

November 9, 2019
Google News 1 minute Read

കോലഞ്ചേരി വടവുകോട് പള്ളിയിൽ അക്രമം. പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഓർത്തഡോക്‌സ് വിശ്വാസികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.
ഒൻപത് മണിയോടെയാണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

വടവുകോട് പള്ളിയിൽ ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. നിലവിൽ ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കൈവശമാണ് പള്ളി. സുപ്രിംകോടതി വിധി നടപ്പാക്കിയതിന് ശേഷം ഓർത്തഡോക്‌സ് വിഭാഗത്തിന് നേരെ കൈയേറ്റ ശ്രമം നടന്നതായി ആരോപണമുണ്ടായിരുന്നു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here