Advertisement

അംഗബലമില്ല; മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിക്കില്ല

November 10, 2019
Google News 0 minutes Read

ആവശ്യമായ അംഗബലമില്ലാത്തതിനാൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കില്ലന്ന നിലപാടുമായി ബിജെപി. കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഗവർണറെ ഇക്കാര്യം അറിയിച്ചു.

ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ശിവസേനയുമായുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ബിജെപി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രി പദം പങ്കിട്ടുകൊണ്ടുള്ള ഒരു സമവായത്തിന് ബിജെപി ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സർക്കാർ രൂപീകരണത്തിന് ആവശ്യമായ അംഗബലം ഇല്ലെന്നും ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കാനില്ലെന്നും കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജ്ഭവനിലെത്തി ഗവർണറോട് പറഞ്ഞു. നിലവിൽ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത് സ്വതന്ത്രരടക്കം 122 അംഗങ്ങളുടെ പിന്തുണയുണ്ടന്ന് മുൻപ് ബിജെപി അവകാശപ്പെട്ടിരുന്നു.

എന്നാൽ, കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. പന്ത് ഇനി ശിവസേനയുടെ കോർട്ടിലാണെന്നും കോൺഗ്രസ് എൻസിപി സഖ്യവുമായി ചേർന്ന് സേന സർക്കാർ ഉണ്ടാക്കട്ടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപിക്ക് നൽകി കോൺഗ്രസിന്റെ പിന്തുണ ഉറപ്പുവരുത്തി സർക്കാർ രൂപീകരിക്കാനായിരിക്കും ശിവസേനയുടെ ഇനിയുള്ള ശ്രമം. എന്നാൽ ഹൈക്കമാൻഡിന്റെ തീരുമാനമാണ് ഇനി അറിയേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here