മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു

മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമനുഷ്ടിച്ചിരുന്നു. ഇന്ത്യയുടെ 10 ആമത് തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലയിലെ തിരുനെല്ലിയിൽ ജനിച്ച അദ്ദേഹം ഊർജതന്ത്രത്തിൽ ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ മൂന്നു വർഷം ജോലി നോക്കിയിരുന്നു. തുടർന്നാണ് ഐഎഎസ് പരീക്ഷ പാസായത്. തമിഴ്നാട് കേഡറിൽ നിന്നും 1955ലാണ് ശേഷൻ ഐഎഎസ് നേടി പുറത്തിറങ്ങുന്നത്. 1989ൽ ഇന്ത്യയുടെ 18ആമത് ക്യാബിനറ്റ് സെക്രട്ടറിയായി അദ്ദേഹം സ്ഥാനമനുഷ്ടിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here