മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച് ഗവർണർ; നാളെ രാത്രി എട്ട് മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണം

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബിജെപിയെ ഗവർണർ ക്ഷണിച്ചു. തികളാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് നിർദേശം. ഗവർണരുടെ നിർദേശം വന്നതോടെ തിരക്കിട്ട നീക്കത്തിലാണ് മഹാരാഷ്ട്രയിൽ ബിജെപി.

ഭരണത്തിൽ വരാൻ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ കഴിഞ്ഞ ദിവസം ഗവർണർ ക്ഷണിച്ചത്. കേവല ഭൂരിപക്ഷമായ 145 തികയ്ക്കാൻ ബിജെപിക്ക് 23 അംഗങ്ങളുടെ കുറവുണ്ട്. ഇത് എങ്ങനെ പരിഹരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സർക്കാർ രൂപീകരണം. ശിവസേന, കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികളെല്ലാം എംഎൽഎമാരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഏതെങ്കിലും പാർട്ടികൾ പിന്തുണക്കുകയോ എംഎൽഎമാരെ അടർത്തി എടുക്കുകയോ ചെയ്തില്ലെങ്കിൽ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ല.

അതേസമയം രണ്ട് ദിവസത്തേക്ക് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ ചർച്ചകൾ ഒന്നുമില്ലെന്ന് ശിവസേന അറിയിച്ചു. ആദ്യം അയോധ്യയിൽ ക്ഷേത്ര നിർമാണം എന്നിട്ട് സർക്കാർ രൂപീകരണം എന്ന് സഞ്ജയ് റാവുതും പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More