സിപിഐ സംസ്ഥാന സംക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരൻ നിര്യാതനായി

സിപിഐ സംസ്ഥാന സംക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരൻ പി വിജയകുമാർ നിര്യാതനായി. 65 വയസ്സായിരുന്നു. നാളെ രാവിലെ 10ന് വീട്ടുവളപ്പിൽവച്ചാണ് സംസ്‌ക്കാരം.

വൈസ്മാൻ ഇന്റർനാഷണലുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ നിന്ന് ശനിയാഴ്ച ട്രെയിൻ മാർഗം യാത്ര തിരിച്ചിരുന്നു. യാത്രാ മധ്യേയാണ് പി വിജയകുമാർ മരിച്ചത്.

യാത്രയ്ക്കിടെ രാത്രി 11ന് തിരുപ്പൂരിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിജയകുമാറിനെ ഈറോഡിൽ ആശുപത്രിയിൽ ത്തെിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top