Advertisement

ശിവസേനാ സർക്കാരിനെ പിന്തുണയ്ക്കാനില്ലെന്ന് അസദുദ്ദീൻ ഒവൈസി

November 11, 2019
Google News 1 minute Read

മഹാരാഷ്ട്രയിൽ ശിവസേനയുടെ സഖ്യത്തിലേക്കില്ലെന്ന് വ്യക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തന്റെ പാർട്ടിയുടെ പിന്തുണ ശിവസേനാ സർക്കാരിനുണ്ടാകില്ലെന്ന് എഐഎംഐഎം പാർട്ടി അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി.

Read Also: അംഗബലമില്ല; മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിക്കില്ല

ഇതു വിശദീകരിച്ച് ഗവർണർക്ക് കത്ത് നൽകും. ട്വിറ്ററിലൂടെയാണ് ഒവൈസി ഇക്കാര്യം പ്രഖ്യാപിച്ചത്. ‘എഐഎംഐഎമ്മിന് മഹാരാഷ്ട്രയിൽ രണ്ട് എംഎൽഎമാരുണ്ട്. ശിവസേനാ- കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കില്ല. ഗവർണർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകും’ എന്നാണ് ഒവൈസിയുടെ ട്വീറ്റ്.

ഷാ ഫാറൂഖ് അൻവർ, മുഹമ്മദ് ഇസ്മായിൽ അബ്ദുൾ ഖാലിഖ് എന്നിവരാണ് മഹാരാഷ്ട്രയിലെ എഐഎംഐഎം എംഎൽഎമാർ. ഇവർ സഖ്യസർക്കാരിനെ പിന്തുണയ്ക്കില്ലെന്നാണ് ഒവൈസി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

അതേസമയം സർക്കാർ രൂപീകരിക്കാൻ എൻസിപിയെ ഗവർണർ ക്ഷണിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here