Advertisement

ജെഎൻയുവിലെ വിദ്യാർത്ഥി പ്രതിഷേധം നാളെയും തുടരും

November 11, 2019
Google News 0 minutes Read

ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം ഇന്നത്തേയ്ക്ക് അവസാനിപ്പിച്ചു. സമരം നാളെയും തുടരും.

ഫീസ് വർധനവ് ഉൾപ്പെടെയുള്ള ഹോസ്റ്റൽ മാനുവൽ പരിഷ്‌കരണത്തിനെതിരായി 15 ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരമാണ് ഇന്ന് തെരുവിലേക്ക് വ്യാപിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്രമാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച വിദ്യാർത്ഥികൾ ക്യാമ്പസിനു പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ചടങ്ങ് സംഘടിപ്പിച്ച ഓഡിറ്റോറിയത്തിന്റെ കവാടം വിദ്യാർത്ഥികൾ പൂട്ടി. പ്രതിഷേധക്കാരിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജെഎൻയു വൈസ് ചാൻസിലർ രേഖാമൂലം ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ നിലപാടെടുത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വിഷയത്തിൽ ഇടപെടാമെന്ന് രമേശ് പൊഖ്രിയാൽ വാക്കാൽ പ്രതിഷേധക്കാരെ അറിയിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ജെഎൻയുവിലെ ഗേറ്റുകൾ അടച്ചിട്ട് പ്രതിഷേധിക്കാനാണ് സമരക്കാരുടെ തീരുമാനം.ഫീസ് വർദ്ധനവിന് പുറമെ പുതിയ ഹോസ്റ്റൽ സമയക്രമവും ഡ്രസ്‌കോഡും പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here