ആകാശത്ത് വിസ്മയക്കാഴ്ച ; പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ബുധൻ വീണ്ടും സൂര്യനെ മറികടക്കുന്നു

ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ബുധൻ വീണ്ടും സൂര്യനെ മറികടക്കുന്നു. 2032ൽ മാത്രമേ ഇനി ഈ പ്രതിഭാസം നടക്കുകയുള്ളു.

ബുധൻ സൂര്യനെ മറികടക്കുമെങ്കിലും സൂര്യഗ്രഹണം പോലെ സൂര്യനെ മുഴുവനായി മറയ്ക്കാൻ ഈ പ്രതിഭാസത്തിനാകില്ല. ഗ്രഹണമല്ല, മറിച്ച് ട്രാൻസിറ്റാണ് ഇന്ന് നടക്കുക. കിഴക്കൻ പ്രദേശങ്ങളിൽ സൂര്യോദയത്തിന് തൊട്ടുപിന്നാലെ ഇത് കാണാൻ സാധിക്കും. പശ്ചിമ മേഖലയിൽ സൂര്യൻ ഉദിച്ചുവരുമ്പൊഴേക്കും ട്രാൻസിറ്റ് പകുതിവഴിയായി കാണും. ഈസ്റ്റേൺ സമയപ്രകാരം ഉച്ചയ്ക്ക് ഒരു മണിയോടെ ട്രാൻസിറ്റ് പൂർണമാകും.

സൂര്യന് കുറുകെ കറുത്ത പൊട്ട് പോലെയാണ് ട്രാൻസിറ്റ്. എന്നാൽ ഇവ തീരെ ചെറുതായതുകൊണ്ട് തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. ടെലിസ്‌കോപ്പ് ഉപയോഗിച്ച് മാത്രമേ കാണാൻ സാധിക്കുകയുള്ളു.

യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ സൂര്യാസ്തമന സമയത്താണ് ട്രാൻസിറ്റ് നടക്കുക. സൗത്ത് അമേരിക്ക, കിഴക്കൻ യുഎസ്/കാനഡ എന്നിവിടങ്ങളിൽ പകലാണ് ട്രാൻസിറ്റ് നടക്കുക. പസിഫിക്ക് കോസ്റ്റിൽ സൂര്യാസ്തമന സമയത്താണ് ട്രാൻസിറ്റ്. ഓസ്‌ട്രേലിയ, സൗത്ത് ഏഷ്യ, ചൈന, കൊറിയ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങൾ, ഇവിടെയൊന്നും ട്രാൻസിറ്റ് ദൃശ്യമാകില്ല.

നവംബർ 13, 2032 ലാണ് അടുത്ത മെർക്കുറി ട്രാൻസിറ്റ് നടക്കുക.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More