Advertisement

ചക്കപ്പഴത്തിന്റെ മണം പിടിച്ചെത്തി ആയാസപ്പെട്ട് ചക്ക പറിക്കുന്ന കാട്ടുകൊമ്പൻ; വീഡിയോ കാണാം

November 12, 2019
Google News 6 minutes Read

ചക്കപ്പഴത്തിൻ്റെ മണം പിടിച്ചെത്തി ആയാസപ്പെട്ട് ചക്ക പറിക്കുന്ന കാട്ടുകൊമ്പൻ്റെ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്‌വാൻ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

“ഈ ആനക്ക് കഴിവുണ്ട്. ഒരു പ്ലാവിൽ നിന്ന് അവർ ഏറെ ഇഷ്ടപ്പെടുന്ന ചക്ക പറിച്ച് കഴിക്കുന്നു. പഴുത്ത ചക്കയുടെ മണം വളരെ ദൂരെ നിന്ന് പോലും ആനകൾക്ക് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് തന്നെ അവർ ചക്കപ്പഴത്തിനായി നാട്ടിലേക്കിറങ്ങുന്നതും പതിവാണ്”- വീഡിയോ പങ്കുവെച്ചു കൊണ്ട് പ്രവീൺ ട്വിറ്ററിൽ കുറിച്ചു.

ഏറെ ബുദ്ധിമുട്ടിയാണ് കാട്ടുകൊമ്പൻ പറിക്കുന്നത്. പ്ലാവിൻ്റെ മുകളിലായി കിടക്കുന്ന ചക്ക, മരത്തിൽ മുൻ കാലുകൾ ഉയർത്തി വെച്ച് അടർത്തി താഴേക്കിടുകയാണ് ആന. നിലത്തു വീഴുന്ന ചക്ക ചവിട്ടിപ്പൊളിച്ച് ഭക്ഷിക്കുന്നതും വീഡിയോയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here