കുടുംബാംഗങ്ങളുമായുള്ള ബന്ധം മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമോ? ചില കണ്ടെത്തലുകൾ

കുടുംബാംഗങ്ങളുമായുള്ള ബന്ധവും തലവേദന വരുന്നതും തമ്മിൽ എന്തെങ്കിലും കണക്ഷനുണ്ടോ? ഉണ്ടെന്നാണ് ഇപ്പോൾ ചില ഗവേഷകർ പറയുന്നത്.

മാതാപിതാക്കളുമായും സഹോദരങ്ങളുമായും കുട്ടികളുമായി ബന്ധത്തിൽ സ്‌നേഹവും ഊഷ്മളതയുമില്ലെങ്കിൽ അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം. ”കുടുംബത്തിലെ വൈകാരിക ഇടപെടലുകൾ അംഗങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കും എന്ന് കണ്ടെത്തി. ഈ ബന്ധങ്ങൾ വഷളാകുന്നത് പക്ഷാഘാതം, തലവേദന തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കൂട്ടും. ഈ അസുഖങ്ങൾ നേരത്തേയുള്ളവർക്ക് അത് വഷളാകാനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ കണ്ടുപിടിച്ചു” -പഠനത്തിന് നേതൃത്വം കൊടുത്ത യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ ഗവേഷക സാറാ ബി വുഡ്‌സ് പറയുന്നു.

Read Also: ഇന്ന് ലോക മസ്തിഷ്‌കാഘാത ദിനം: ഇന്ത്യയിലെ യുവാക്കളിൽ സ്‌ട്രോക്കിനുള്ള സാധ്യതയേറുന്നു

2,802 പേരെ ഉൾപ്പെടുത്തിയായിരുന്നു ഗവേഷണം. മൂന്ന് ഘട്ടങ്ങളിൽ വിവരങ്ങൾ ശേഖരിച്ചു. കുടുംബത്തിൽനിന്നുള്ള പിന്തുണ, ബുദ്ധിമുട്ടുകൾ, പങ്കാളിയിൽനിന്നുള്ള ബുദ്ധിമുട്ടുകൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. 1995-’96, 2004-’06, 2013-’14 എന്നീ കാലയളവുകളിലാണ് പഠനം നടത്തിയിരിക്കുന്നത്.

പങ്കാളിയുമായുള്ള ബന്ധം മൊത്തത്തിലുള്ള ആരോഗ്യത്തിൽ കാര്യമായ ഫലങ്ങളൊന്നുമുണ്ടാക്കുന്നില്ലെന്നും പഠനത്തിൽ കണ്ടെത്തി. ഈ ബന്ധം എപ്പോൾ വേണമെങ്കിലും തകരാം എന്നാൽ കുടുംബത്തിലെ മറ്റംഗങ്ങളുമായുള്ള ബന്ധം ദീർഘകാലം തുടരുന്നതിനാലാണ് അത് ആരോഗ്യത്തെ ബാധിക്കുന്നതെന്നാണ് ഗവേഷകർ വാദിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top