Advertisement

കൊയ്ത്ത് യന്ത്രം കിട്ടാനില്ല; കുട്ടനാട്ടിലെ കര്‍ഷകര്‍ വിളവ് ഉപേക്ഷിക്കുന്നു

November 12, 2019
Google News 0 minutes Read

പ്രളയത്തെ അതിജീവിച്ച് കൃഷി ഇറക്കിയ നെല്‍കര്‍ഷകര്‍ കൊയ്ത്ത് യന്ത്രം ലഭിക്കാത്തതിനാല്‍ വിളവ് ഉപേക്ഷിക്കുന്നു. കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ 1000 ഏക്കറോളം പാടത്തെ നെല്ലാണ് കൊയ്ത്ത് യന്ത്രം ലഭിക്കാത്തതിനാല്‍ കൊയ്യാനാകാതെ നശിക്കുന്നത്. കുട്ടനാട് പാക്കേജില്‍ പെടുത്തി വാങ്ങിയതുള്‍പ്പെടെ 50 ലധികം കൊയ്‌ത്തെ് യന്ത്രങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് കര്‍ഷകരുടെ ഈ ദുരവസ്ഥ.

അമ്പലപ്പുഴ തെക്ക് പഞ്ചാത്തിലെ ഉപ്പുങ്ങല്‍, അമ്പലപ്പുഴ, വടക്കേ മേലത്തും കരി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കോലടിക്കാവ്, നാല്പാടം പാടശേഖരം എന്നിവിടങ്ങളില്‍ കൊയ്ത്തിനുള്ള സമയം കഴിഞ്ഞിട്ടും യന്ത്രം എത്തിക്കാന്‍ സാധിച്ചിട്ടില്ല.

നാലുപാടം പാടശേഖരത്തില്‍ വിളവെടുപ്പ് നവംബര്‍ ഏഴിന് പൂര്‍ത്തിയാകേണ്ടി ഇരുന്നതാണ്. 14 ാം തീയതി യന്ത്രം എത്തിക്കാമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ തന്നെ നെല്‍കതിരുകള്‍ നശിച്ചുതുടങ്ങി. പാടത്ത് വിളഞ്ഞുനില്‍ക്കുന്ന കതിരുകള്‍ നിലംപൊത്തിയിട്ടും കൊയ്‌തെടുക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് കര്‍ഷകരെ തളര്‍ത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here